ട്രെയിനില്‍ വിദേശ വനിതക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ കോട്ടയം റെയില്‍വേ പൊലീസിൻ്റെ പിടിയിൽ

കോട്ടയം: ട്രെയിനില്‍ വിദേശ വനിതക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

മധ്യപ്രദേശ് ബിൻന്ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങാണ് പിടിയിലായത്.
കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പുനൈ – കന്യാകുമാരി എക്സ്പ്രസില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. എസി കോച്ചില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ജർമൻ വനിതയ്ക്ക് നേരെ പ്രതി ലൈഗീകാതിക്രമം നടത്തുകയായിരുന്നു.

ട്രെയിൻ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നിട് അതിജീവിത മൊഴി രേഖപ്പടുത്തിയ ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കോട്ടയം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്.