ലണ്ടൻ: ശരീരത്തെ ദോഷകരമായി ബാധിക്കുമെങ്കിലും ഇഷ്ട ഭക്ഷണം ഒഴിവാക്കാൻ ചിലർക്ക് ഇഷ്ടമല്ല. അവർ അത് കഴിക്കുകതന്നെ ചെയ്യും. ഇത്തരത്തിൽ ഒരാളാണ് യുകെയിലുള്ള പാട്രിസ് ബെഞ്ചമിൻ. ഇവരുടെ ഇഷ്ട ഭക്ഷണം എന്താണെന്നറിഞ്ഞാൽ ഞെട്ടും.
മണൽ, സിമന്റ്, ഇഷ്ടിക തുടങ്ങിയവയാണ് ഇവരുടെ ഇഷ്ട ഭക്ഷണം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് പാട്രിസിന്റെ ശീലമാണെന്നാണ് പറയുന്നത്. എന്നാൽ, വിവാഹശേഷമാണ് അവരുടെ ഭർത്താവ് ഇക്കാര്യം അറിയുന്നത്. അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് ഭർത്താവ് പറയുന്നത്.
18 -ാമത്തെ വയസ് മുതൽ അവൾ മണൽ, സിമൻ്റ്, ഇഷ്ടിക കഷ്ണങ്ങൾ എന്നിവ കമ്മലായി ധരിക്കുമായിരുന്നുവെന്നും പറയുന്നു. മധുരം ഇഷ്ടപ്പെടുകയും എപ്പോഴും മധുരം കഴിക്കുകയും ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും.
അതുപോലെ സ്പൈസിയായിട്ടുള്ള ഭക്ഷണത്തോട് താല്പര്യമുള്ളവരെയും കണ്ടിട്ടുണ്ടാവും. എന്നാൽ, മണൽ, സിമന്റ്, ഇഷ്ടിക ഇവയൊക്കെ കഴിക്കുന്നവരെ കണ്ടിരിക്കുന്നത് കുറവായിരിക്കും. സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു പാട്രിസും അവളുടെ പങ്കാളിയും.
എന്നാൽ, വിവാഹത്തിന് മുമ്പുവരെ തന്റെയീ വിചിത്രമായ അഡിക്ഷനെ കുറിച്ച് അവൾ അയാളോട് ഒന്നും പറഞ്ഞില്ല. വിവാഹശേഷം ഇത് അറിഞ്ഞപ്പോഴാകട്ടെ അയാൾ ആകെ അമ്പരന്നു പോയി. അയാൾ പാട്രിസിനോട് ഇത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഡോക്ടർമാരും അവൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എത്രയും പെട്ടെന്ന് ഈ ശീലം നിർത്താനും മരുന്ന് കഴിക്കാനുമാണ് ഡോക്ടർ അവളോട് ആവശ്യപ്പെട്ടത്. എന്നാൽ, അത് നിർത്താൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. ഭക്ഷണത്തിന് പറ്റാത്ത വസ്തുക്കൾ തിന്നുന്ന ഇത്തരം അഡിക്ഷൻ പിക്ക എന്നാണ് അറിയപ്പെടുന്നത്.
