കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി.
മരിച്ചവരിൽ പാമ്പാടി സ്വദേശിയും പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത്. സഹോദരനായ ഫെബിനും കുവൈറ്റിലുണ്ട്.
ഇടിമണ്ണിൽ സാബു ഫിലിപ്പ് ,ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ നെടുംകുഴി ആർ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ ഫെബിൻ ,കെവിൻ.
താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളില്‍ വെച്ച് മരണമടഞ്ഞത്. ഇവരില്‍ 11 പേർ മലയാളികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ഉടൻ തന്നെ ലഭ്യമാകും.
മരിച്ച മലയാളികളില്‍ ഉമറുദ്ദീൻ ഷമീർ ((33) കൊല്ലം ഓയൂർ സ്വദേശിയാണ്. നിലവില്‍ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയില്‍ വയ്യാങ്കരയിലാണ് താമസം. മരിച്ചവരില്‍ കൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന. മരണസംഖ്യ 48 ആയി ഉയർന്നു.
1.ഷിബു വർഗീസ്
2 തോമസ് ജോസഫ്
3.പ്രവീണ്‍ മാധവ് സിങ്
4.ഷമീർ
5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8 സ്റ്റീഫിൻ എബ്രഹാം സാബു
9 അനില്‍ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13 മുരളീധരൻ പി.വി
14 വിശ്വാസ് കൃഷ്ണൻ
15 അരുണ്‍ ബാബു
16 സാജൻ ജോർജ്
17 രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍
19.ജീസസ് ഒലിവറോസ് ലോപ്സ്
20 ആകാശ് ശശിധരൻ നായർ
21 ഡെന്നി ബേബി കരുണാകരൻ
