Site icon Malayalam News Live

പേര് മാറ്റാനൊരുങ്ങി സൊമാറ്റോ; പുതിയ പേര് എറ്റേണല്‍; ഓഹരി ഉടമകള്‍ക്ക് കത്തയച്ച്‌ സിഇഒ

ഡല്‍ഹി: ഭക്ഷ്യ, പലചരക്ക് വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ പേര് മാറ്റുന്നു.

കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതില്‍ നിന്ന് ‘എറ്റേണല്‍ ലിമിറ്റഡ്’ എന്നാക്കി മാറ്റാൻ കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നല്‍കി.

സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാല്‍ സ്റ്റോക്ക് ടിക്കർ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറും.

പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലില്‍ ഉള്‍പ്പെടും.

Exit mobile version