Site icon Malayalam News Live

വണ്ടിപ്പെരിയാറില്‍ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

വനിതാ പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡിന് മുകളില്‍ കയറി. ഇതോടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ഇതിനിടെ ആറോളം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി വാഹനത്തില്‍ കയറ്റി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയതോടെ ഇവരെ ഇറക്കിവിട്ടു. ഒരു മണിക്കൂറോളം കൊട്ടാരക്കര -ദിഡിഗല്‍ ദേശീയപാത ഉപരോധിച്ചു.

പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിനിടെ സിപിഎം ഓഫീസിന് മുന്നില്‍ വച്ചു ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് ഇടപെട്ട് പിരിച്ചു വിട്ടു. സിപിഐയുടെ മഹിള സംഘം പ്രവര്‍ത്തകരും വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി.

പ്രതിഷേധ യോഗത്തിന് ശേഷമാണ് വനിതകള്‍ മാര്‍ച്ച്‌ നടത്തിയത്.

Exit mobile version