Site icon Malayalam News Live

താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത കേസിൽ യൂട്യൂബർ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ; തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഉൾപ്പെടെ കേസിൽ എട്ട് പ്രതികൾ; വിഷയത്തിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടി

എറണാകുളം: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും ഒളിവിൽ. താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നി​ഹാദും സുഹൃത്തുക്കളും ഒളിവിൽ പോയത്.

തൊപ്പിയും സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ കോടതിയെ സമീപിച്ചു. ജാമ്യഹർജി കോടതി ഇന്ന് പരി​ഗണിക്കും. ഒരാഴ്ച മുമ്പ് നിഹാദിന്റെ തമ്മനത്തെ വീട്ടിൽ നിന്നാണ് പോലീസ് എംഡിഎംഎ പിടിച്ചെടുത്തത്.

പാലാരിവട്ടം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. നിഹാദിന്റെ ഡ്രൈവറായ ജാമറിൽ നിന്നാണ് രാസലഹരി പിടികൂടിയത്. തൊപ്പി ഉൾപ്പെടെ എട്ട് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നിഹാദിന്റെ സുഹൃത്തുക്കളായ നാല് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. നിലവിൽ തൊപ്പിയെ പ്രതിചേർത്തിട്ടില്ല. കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയുമായിരുന്നു. വിഷയത്തിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Exit mobile version