Site icon Malayalam News Live

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ , ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റില്‍

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്റ്റവ്‌ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്.മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി.

ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് യദു ഗിരീഷ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പല സ്ഥലങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അറിയിച്ചു. യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ചായിരുന്നു ഭീഷണി. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐ ടി ആക്‌ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു.

Exit mobile version