Site icon Malayalam News Live

എരുമേലി പോലീസ് സ്റ്റേഷനിൽവച്ച് പോലീസ് ഉദ്യോ​ഗസ്ഥർ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി; മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അക്രമസ്വഭാവം കാണിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്നതാണെന്ന് പോലീസ് വാദം

എരുമേലി: പോലീസ് സ്റ്റേഷനില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. എരുമേലി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് ഒരാളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, സ്റ്റേഷനില്‍വെച്ച് അക്രമസ്വഭാവം കാണിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസിന്റെ വാദം.

എരുമേലി ടൗണില്‍ സംഘര്‍ഷം ഉണ്ടാക്കിയ കേസിലെ പ്രതികളാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലേക്ക് കൊണ്ടുപോയവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

Exit mobile version