Site icon Malayalam News Live

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു; ജോഷിമഠ് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും

ഡെ​റാ​ഡൂ​ണ്‍: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മലാളിയായ യുവാവ് മരിച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം മു​ക്കു​ടം സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ല്‍ അമൽ മോഹൻ (34) ആണ് മരിച്ചത്.

വെള്ളിയാഴ്ച സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.

എൻഡിആർഎഫ് സംഘം ബേസ് ക്യാംപിൽ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല. കേദാര്‍നാഥില്‍ നിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഈ ​മാ​സം 24ന് ആണ് അമൽ അട​ക്കം നാ​ലം​ഗ സം​ഘം ട്ര​ക്കിങ്ങിന് പോ​യ​ത്.

 

Exit mobile version