Site icon Malayalam News Live

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരാമര്‍ശം പിൻവലിക്കണം എന്നാവശ്യപ്പെട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടീസ്.

തിരുവനന്തപുരം : രാഹുല്‍ കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ഗോവിന്ദന്‍റെ പ്രസ്താവന. ഇതിനെതിരേയാണ് എം.വി. ഗോവിന്ദന് നോട്ടീസ് ലഭിച്ചിട്ടുള്ളത്.ഏഴ് ദിവസത്തിനകം പരാമര്‍ശം പിൻവലിക്കണം. ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരുക്കുമെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാഡിസ്റ്റ് ചിന്താഗതിയാണ്. ജാമ്യത്തിനായി കുറുക്കുവഴി തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ട പരാമര്‍ശമാണ് ഗോവിന്ദന്‍റേതെന്ന് യുത്ത് കോണ്‍ഗ്രസ് പറഞ്ഞു.

Exit mobile version