Site icon Malayalam News Live

ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പിഎസ്‍സി ബുള്ളറ്റിനിൽ ഫോട്ടോ പ്രസിദ്ധികരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. പിഎസ്‍സിയിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥർ ദേശാഭിമാനി പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

പിഎസ്‍സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്താണ് കൊലക്കേസ് പ്രതിയുടെ ഫോട്ടോ വന്നത്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിൽ പിഎസ്‍സി തെറ്റ് സമ്മതിക്കുകയായിരുന്നു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകാതെയാണ് തെറ്റ് സമ്മതിച്ചത്.

Exit mobile version