Site icon Malayalam News Live

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു; മരിച്ചത് അതിഥി തൊഴിലാളി

അതിഥി തൊഴിലാളിയായ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊലപ്പെടുത്തി. പെരുമ്പാവൂരിൽ വച്ചാണ് സംഭവം നടന്നത്. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം.

തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് ആക്രമണം. മൂന്ന് സഹോദരന്മാർ ഉൾപ്പെടെ ആറ് പേർ ചേർന്ന് യുവാവിനെ ആക്രമിച്ചു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച് അടിച്ചതിനെ തുടർന്ന് മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയി. പ്രതികളെ കമ്പനിയിൽ നിന്നു തന്നെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version