Site icon Malayalam News Live

മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു; സംഭവം ജോലിക്കിടെ, സൂര്യാതപമേൽക്കുന്നവരുടെ എണ്ണം ഉയരുന്നു

മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു. താനൂര്‍-മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാതപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി ചികിത്സ നേടി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് റിപ്പോര്‍ട്ട്. മലപ്പുറം ചെമ്മാട് വാഹനം കാത്തു നിൽക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റിരുന്നു. തിരൂരങ്ങാടി കെസി റോഡ് സ്വദേശി അസീസ്-ഫരീദ ദമ്പതികളുടെ മകൻ അഫ്നാൻ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

നിലവില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിലും സാധാരണയെക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

Exit mobile version