Site icon Malayalam News Live

രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിച്ചു; സ്ത്രീയടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

കൊല്ലം: രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കി മര്‍ദിച്ചു.

തെന്മല പഞ്ചായത്തിലെ ഇടമണ്‍ ആനൂരിലാണ് സംഭവം. ഇടമണ്‍ ആദില്‍ മന്‍സിലില്‍ നിഷാദി(42)നാണ് മര്‍ദനമേറ്റത്.

നിഷാദിനെ മര്‍ദിച്ച അഞ്ച് ആളുകളുടെ പേരില്‍ തെന്മല പോലീസ് കേസെടുത്തു.
ഇടമണ്‍ സുബിഭവനില്‍ സുജിത്ത് (34), രാഹുല്‍ഭവനില്‍ അരുണ്‍ (34), ആനപെട്ടകോങ്കലില്‍ തേക്കുവിളവീട്ടില്‍ രാജീവ് (30), കല്ലുപറമ്ബില്‍വീട്ടില്‍ സുബിന്‍ (28) എന്നിവരുടെയും ഒരുസ്ത്രീയുടെയും പേരിലാണ് കേസ്.

ഇതില്‍ സ്ത്രീ ഒഴികെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് നിഷാദ് ആക്രമണത്തിന് ഇരയായത്.

രാത്രി പതിനൊന്നോടെ നിഷാദ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയതറിഞ്ഞ്, മുന്‍വൈരാഗ്യമുണ്ടായിരുന്ന രാജീവ് ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിന്‍വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച നിഷാദിനെ ഓടിച്ചിട്ടു പിടികൂടി മര്‍ദിച്ചു. സമീപത്തെ റോഡരികിലെ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് നഗ്‌നനാക്കിയശേഷവും മര്‍ദനം തുടര്‍ന്നു.

കമ്പിവടി ഉള്‍പ്പെടെ മാരകായുധങ്ങള്‍കൊണ്ടുള്ള ആക്രമണത്തില്‍ നിഷാദിന്റെ കാലിനും കൈക്കും പരിക്കേറ്റു. തെന്മല പോലീസെത്തി നിഷാദിനെ ആശുപത്രിയിലാക്കി. മര്‍ദനദൃശ്യം പ്രതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു.

Exit mobile version