Site icon Malayalam News Live

അമ്മയ്‌ക്കൊപ്പം നടന്നുവരികയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി; മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: വാല്‍പ്പാറയില്‍ കേരള – തമിഴ്നാട് അതിർത്തിയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തി.

ജാർഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂൻ ആണ് മരിച്ചത്.

അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പിന്നീട് വനാതിർത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.

Exit mobile version