Site icon Malayalam News Live

അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; 13കാരന്‍ ജീവനൊടുക്കി

മലപ്പുറം: അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 13 കാരന്‍ തൂങ്ങി മരിച്ചു.

മലപ്പുറം ചേളാരിയില്‍ സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version