Site icon Malayalam News Live

യുവതിയെ ലോഡ്ജ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍ : യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്.

ശനിയാഴ്ച രാത്രി ശരവണന്‍ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിറ്റേന്ന് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ചോരയില്‍ കുളിച്ചനിലയിലായിരുന്നു  മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Exit mobile version