Site icon Malayalam News Live

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്നും പരാതി, പോലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സായിരുന്നു.

ഇവരുടെ ഭർത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

പോലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Exit mobile version