Site icon Malayalam News Live

തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ സ്വദേശി റോഷ ആല്‍ബിയാണ് മരിച്ചത്.

ഇന്ന് പുലർച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുറിയില്‍ കയറി കതകടച്ചതിനുശേഷം യുവതിയെ പുറത്തു കണ്ടിരുന്നില്ല.

ഇതോടെയാണ് ബന്ധുക്കള്‍ മുറി പരിശോധിച്ചത്. മുറിക്കുള്ളിലെ തൊട്ടില്‍ ക്ലാമ്പില്‍ ഷാളുപയോഗിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

 

Exit mobile version