Site icon Malayalam News Live

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; 80 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

പാലക്കാട്: വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയ (48) ആണ് മരിച്ചത്.

80 ശതമാനം പൊള്ളലേറ്റിരുന്നു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജയ ആത്മഹത്യക്ക് ശ്രമിച്ചത്. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ എത്തിയപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയ വൈകീട്ടോടെയാണ് മരിച്ചത്. അതിനിടെ, പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു.

2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.

 

Exit mobile version