Site icon Malayalam News Live

യുവതിയുടെ മൃതശരീരം നഗ്നമായ നിലയിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ; യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ബിജെപിയെ പിന്തുണച്ചതിന് യുവതിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ കർഹാലിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ കണ്ടെത്തി. യുവതിയുടെ നഗ്നശരീരമാണ് കഞ്ചാര നദിയുടെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
നടന്നത് കൊലപാതകമാണെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സം​ഗത്തിന് ഇരയായെന്നും കുടുംബം ആരോപിച്ചു.
കൊലപാതകത്തിന് പിന്നിൽ പ്രശാന്ത് യാദവ് എന്ന വ്യക്തിയാണെന്ന് കുടുംബം ആരോപിക്കുന്നു.
കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കുടുംബം പറയുന്നത്. കർഹാൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചതെന്ന് കുടുംബം അവകാശപ്പെട്ടു.
സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രശാന്ത് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറഞ്ഞു.

നവംബർ 19 ന് പ്രശാന്ത് ഭീഷണി മുഴക്കിയതായി കുടുംബം പറയുന്നു.
തുടർന്ന് രണ്ട് പേർ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Exit mobile version