കൊച്ചി: എറണാകുളം പിറവത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗ് (23) ആണ് അറസ്റ്റിലായത്.
ചെട്ടിക്കണ്ടം ഭാഗത്ത് വില്‍പ്പനയ്ക്കായി എത്തിച്ച 9.11 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
യുവാക്കള്‍ക്കും കോളേജ് വിദ്യാർഥികള്‍ക്കും വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിജയരശ്മി വിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അരുണ്‍ കെ കെ, റോബി കെ എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജയദേവൻ എ കെ, അനില്‍ കുമാർ എം എൻ, സിവില്‍ എക്സൈസ് ഓഫീസർ നന്ദു എം എം, വനിതാ സിവില്‍ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി കെ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉള്‍പ്പെടുന്നു.
