Site icon Malayalam News Live

മലയാളിയായ യുവതിയും മകളും ഷാർജയിൽ മരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശി

ഷാര്‍ജയില്‍ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ താസമ സ്ഥലത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ അഴീക്കോട് സ്വദേശി ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ആർഷയ്ക്ക് 35 വയസായിരുന്നു. റൂഹിക്ക് 5 വയസായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ, സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ആർഷ താമസിച്ചിരുന്നത്. അവിടെ സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു. നിഹാലിന്റെ പിതാവും സഹോദരനും യുഎഇയിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിത താമസിക്കുന്നതും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ്.

Exit mobile version