Site icon Malayalam News Live

പത്തനംതിട്ട മൂഴിയാറിൽ കാട്ടാനയുടെ ആക്രമണം; ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് പരിക്ക്

പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോ​ഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് പോവുകയായിരുന്നു അദ്ദേഹം. കാലിന് ഒടിവും ദേഹമാസകലം പരിക്കുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version