Site icon Malayalam News Live

പത്തനംതിട്ടയിൽ തൊഴിലുറപ്പ് പണിക്കിടയില്‍ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോട്ടയം: തൊഴിലുറപ്പ് ജോലിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു.

പത്തനംതിട്ട തുലാപ്പള്ളി നാറാണംതോട് വെള്ളമാക്കല്‍ സുശീല (46), പുത്തനടയില്‍ ഉഷ രവി എന്നിവര്‍ക്കാണ് പരുക്കേറ്റു.

ജോജന്‍ കാരക്കാട്ട് എന്നയാളുടെ പുരയിടത്തില്‍ ജോലിക്കെത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. രാവിലെ പത്ത് മണിയോടെ പണി തുടങ്ങിയപ്പോള്‍ രണ്ട് കാട്ടുപന്നികള്‍ പഞ്ഞടുക്കയായിരുന്നു.

സുശീലയുടെ നേരെ വന്ന് കുത്തി വീഴ്ത്തി. ആക്രമണത്തില്‍ കാലിനാണ് പരുക്കേറ്റത്. ഇവരെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ പരിക്കേല്‍ക്കാതെ രണ്ട് പേരും അല്‍ഭുതകരമായി രക്ഷപെട്ടു. മേഖലയില്‍ കാട്ടുപന്നി ശല്യം കൂടുതലാണ്. കാട്ടാനകളുടെ ശല്ല്യവുമുണ്ട്.

Exit mobile version