Site icon Malayalam News Live

മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പി, പിന്നാലെ ഭർത്താവുമായുള്ള കലഹത്തെ തുടർന്ന് യുവതി ജീവനൊടുക്കി

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെ ചൊല്ലിയുള്ള കുടുംബ കലഹത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കാവ്യ എന്ന 27കാരിയാണ് കീടനാശിനി കഴിച്ച് മരിച്ചത്. ബെംഗളൂരുവിലാണ് സംഭവം നടന്നത്. രംഗസ്വാമിയും കാവ്യയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത അതേ സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. അതിനിടയിൽ രംഗസ്വാമി കാവ്യയെ അസഭ്യം പറയുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് കാർഷിക ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കാവ്യ കഴിച്ചു. കാവ്യ ഛർദ്ദിക്കാൻ തുടങ്ങിയപ്പോഴാണ് കുടുംബാംഗങ്ങൾ ശ്രദ്ധിച്ചത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version