Site icon Malayalam News Live

ഭാര്യയ്ക്ക് വിവാഹേതര ബന്ധം ആരോപണം; ഭർത്താവ് കഴുത്തറുത്ത് കൊന്നു

 

കോട : ഭാര്യയ്ക്ക് വിവാഹേതര ബന്ധം ആരോപിച്ച്‌ ഭർത്താവ് കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ കോടയിലാണ് സംഭവം. ടിങ്കു ഭായ് (26) ആണ് ഭർത്താവ് കൈലാഷ് ബഗാറിയുടെ ആക്രമണത്തില്‍ മരിച്ചത്.പത്ത് വർഷമായി വിവാഹിതരായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു ഇരുവരും. ഭാര്യ ജോലിചെയ്തിരുന്ന കടയുടമയുമായി ഇവർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

കടയുടമയുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി മാസങ്ങളായി ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നു. ഇതേതുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version