Site icon Malayalam News Live

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ച് ഭർത്താവ്; പ്രതി ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ ഭർത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പിച്ചു.

ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്.

പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറ് മണിയോടെ കൈതക്കോണം റോഡിന് സമീപത്തുവച്ചായിരുന്നു അക്രമണം.നിഷാദിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

Exit mobile version