Site icon Malayalam News Live

കോട്ടയം കീഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഏഴു വയസ്സുകാരിക്കും ബന്ധുവിനും ഷോക്കേറ്റു

കോട്ടയം: കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു.

കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും വൈദ്യുതാഘാതം ഏറ്റത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസ് കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം.

പോസ്റ്റിന്റെ വശങ്ങളിലായി ഒരു അപായ സൂചനയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു പറയുന്നു. പോസ്റ്റിലേക്ക് ഒരു ആകർഷണം പോലെ എന്തോ ഒന്ന് കൈയ്യിലേക്ക് ഉണ്ടാകുകയായിരുന്നുവെന്നും കുട്ടിയുടെ കൈയ്യിൽ പിടിച്ചപ്പോൾ തനിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.

കുട്ടിയിപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ കെഎസ്ഇബി അധികൃതരുടെ പ്രതികരണം വന്നിരുന്നു.

എർത്ത് കമ്പിയിലൂടെ വന്ന വൈദ്യുത പ്രവാഹമാണ് കുട്ടിയ്ക്ക് ഏറ്റത്. സുരക്ഷിതമായി ഈ വൈദ്യുത പോസ്റ്റ് സ്ഥാപിക്കേണ്ടതുണ്ട് എന്താണ് സംഭവിച്ചതെന്ന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Exit mobile version