Site icon Malayalam News Live

വെറൈറ്റിയായി ഒരു ഗോതമ്പ് പൊടി ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

കോട്ടയം: വെറൈറ്റിയായി ഒരു ഗോതമ്പ് പൊടി ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇടിയപ്പം റെസിപ്പി.

ആവശ്യമായ ചേരുവകള്‍

ഗോതമ്ബ് മാവ് 2 കപ്പ്
തിളച്ച വെള്ളം 2 ഗ്ലാസ്‌
ഉപ്പ് 1/2 സ്പൂണ്‍
നെയ്യ് 1 സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഗോതമ്പുമാവിലേക്ക് തിളച്ച വെള്ളമൊഴിച്ച്‌ ആവശ്യത്തിന് ഉപ്പും കുറച്ചു നെയ്യും ചേർത്തു കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം പാകത്തിനായി കുഴഞ്ഞു കഴിയുമ്ബോള്‍ മാവ് സേവ നാഴിയിലേക്ക് നിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്നത് പോലെ ഇഡലി പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ച്‌ ആവിയില്‍ വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ ഇടിയപ്പം റെഡി.

Exit mobile version