തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കെതിരായ നടപടി തുടരുന്നു.
പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. ഇവരില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിക്കും. പൊതുമരാമത്ത് വകുപ്പില്‍ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.
ഇതില്‍ 15 പേർ മറ്റ് വകുപ്പുകളില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ സർവീസില്‍ നിന്ന് വിരമിച്ചിക്കുയും ചെയ്തു.
1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തല്‍ വലിയ അമ്ബരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നത്. കോളേജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അധ്യാപകരും ഉള്‍പ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.
രണ്ട് അസിസ്‌റ്റന്റ് പ്രൊഫസർമാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജില്‍ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കല്‍ എഡ്യുക്കേഷൻ വകുപ്പില്‍ 124 പേരും, ആയൂർവേദ വകുപ്പില്‍ (ഇന്ത്യൻ സിസ്‌റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
