Site icon Malayalam News Live

ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ഉടൻ: 900 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍

തിരുവനന്തപുരം: നാലു മാസത്തെ ക്ഷേമപെൻഷൻ കുടിശികയില്‍ ഒരു മാസത്തെ തുകയായ 1600 രൂപ ഉടൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.

900 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. മസ്റ്ററിംഗ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെൻഷൻ അനുവദിക്കും.

മറ്റുള്ളവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്ന മാസം തന്നെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പെൻഷൻ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും, അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ 22,250 കോടി രൂപ നല്‍കി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Exit mobile version