Site icon Malayalam News Live

ക്ഷേമനിധി പെൻഷൻ; രണ്ടു ഗഡു ചൊവ്വാഴ്‌ച മുതല്‍ വിതരണം ചെയ്യും; ലഭിക്കുക 3200 രൂപ

തിരുവനന്തപുരം: ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു അടുത്ത ചൊവ്വാഴ്‌ച മുതല്‍ വിതരണം ചെയ്യും.

3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നല്‍കുന്നത്. ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്.

ഇതില്‍ ഒരു ഗഡു കഴിഞ്ഞമാസം നല്‍കി. രണ്ടു ഗഡുകൂടി ഇപ്പോള്‍ നല്‍കിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ്.

Exit mobile version