കോട്ടയം: പൊണ്ണത്തടിയാണോ പ്രശ്നം? മല്ലുപിടിച്ചുള്ള ഡയറ്റും ജിമ്മിലും കഠിനാധ്വാനവും മടുത്തെങ്കില്‍ അല്‍പം സൂപ്പ് കുടിക്കാം.
തണുപ്പുകാലത്താണ് പൊതുവെ സൂപ്പുകള്‍ക്ക് ഡിമാൻഡ്. ജലദോഷം, പനി പോലുള്ള അണുബാധയെ തുരത്താൻ സൂപ്പ് തന്നെയാണ് ബെസ്റ്റ്. കാഴ്ചയില്‍ ലൈറ്റ് ആയി തോന്നാമെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ സൂപ്പ് റിച്ച് ആണ്.
ചേരുവകള്‍ അനുസരിച്ച് സൂപ്പിന്റെ രുചിയും ഗുണവും കൂട്ടാം. ശരീരഭാരം കുറയ്ക്കാൻ ഇനി സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഈ ചേരുവ കൂടി ചേർക്കാം.
ചീര
ശരീരഭാരം കുറയ്ക്കാൻ ചീര സൂപ്പ് ആണ് ഒന്നാമത്. ചീരയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ നാരുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അമിത വിശപ്പും ദീർഘനേരം വയറിന് സംതൃപ്തി നല്‍കുകയും ചെയ്യുന്നു. കൂടാതെ ദഹനവും മികച്ചതാക്കുന്നു.
ചിയ സീഡ്
സൂപ്പില്‍ ചിയ സീഡുകള്‍ ചേർക്കുന്നത് അതിന്റെ പോഷകമൂല്യം വർധിപ്പിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചിയ സീഡുകളില്‍ ഉയർന്ന അളവില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയാൻ സഹായിക്കും. കൂടാതെ ഇവയില്‍ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡ് ഉപാപചയ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായക്കും.
മഞ്ഞള്‍
മഞ്ഞളില്‍ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സൂപ്പില്‍ മഞ്ഞള്‍ ചേർക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് നല്ലതാണ്.
ഇഞ്ചി
സൂപ്പില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് ശരീര താപനില ഉയർത്താനും കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും സൂപ്പില്‍ ഇഞ്ചി ഇടുന്നത് നല്ലതാണ്.
