Site icon Malayalam News Live

താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

പാലപ്പെട്ടി: ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു.

അപകടത്തില്‍ വരനും വധുവും അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ടാണ് കാര്‍ തലകീഴായി മറിഞ്ഞത്.

ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പുതിയിരുത്തിയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവണ്‍ (27), ദേവപ്രിയ (22) സവിത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.

Exit mobile version