Site icon Malayalam News Live

കണ്ണാടിപ്പുഴയില്‍ നിന്ന് കനത്ത മലവെള്ളപ്പാച്ചില്‍; ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു; 222 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; 225 പേരെ കാണാനില്ല

കല്‍പ്പറ്റ: കണ്ണാടിപ്പുഴയില്‍ നിന്ന് കനത്ത മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയതോടെ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു.

ശക്തമായ മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയായി. സ്ഥലത്ത് സൈന്യം നിർമ്മിക്കുന്ന താത്കാലിക പാലത്തിന്റെ പ്രവർത്തനങ്ങളും മുടങ്ങിയിട്ടുണ്ട്.

പ്രളയത്തില്‍ ഇതുവരെ 222 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 225 പേരെ കാണാനില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരല്‍ മഴയില്‍. പുഴയില്‍ ഉരുള്‍പൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തില്‍, മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തല്‍. മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി.

ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെയാണ് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാകുന്നത്.

Exit mobile version