Site icon Malayalam News Live

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചില്‍; അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി, മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി, അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത് ഇതാണെന്ന് മന്ത്രി ടി സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ച പറ്റിയെന്നും മന്ത്രി ആരോപിച്ചു. അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്ന് മന്ത്രി വമര്‍ശിക്കുന്നു.

 

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്.

 

തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം.

Exit mobile version