Site icon Malayalam News Live

വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വനംമന്ത്രിയും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കുന്നത് പരിഗണിക്കുമെന്നും വനംമന്ത്രി അറിയിച്ചു.

അതേസമയം ‌മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ട്രാക്കിംഗ് സംഘം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആനയെ കണ്ടെത്തിയതിന് പിന്നാലെ കുങ്കി ആനകളുമായി ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി. ഏറുമാടത്തില്‍നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമം.

 

Exit mobile version