Site icon Malayalam News Live

കനത്ത മഴ തുടരുന്നു; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വയനാട്: നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ. ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അവധി.

 

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) അവധി ബാധകമാണ്.

 

 

 

പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉള്‍പ്പടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് കളക്ടർ അറിയിച്ചു. വയനാടിനുപുറമെ കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് ഓറഞ്ച് അലർട്ടും നല്‍കിയിട്ടുണ്ട്.

Exit mobile version