Site icon Malayalam News Live

വയനാട്ടില്‍ ഗുണ്ടാലിസ്റ്റിൽപെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികളെ തിരിച്ചറിഞ്ഞു; ഇരുവരും ഒളിവില്‍

യല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.

പുല്‍പള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്.

രഞ്ജിത്ത്, അഖില്‍ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

കോണ്‍ട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തില്‍ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

മർദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Exit mobile version