Site icon Malayalam News Live

വയനാട് ഭക്ഷ്യകിറ്റ്: നിര്‍ണായക നടപടിയുമായി കളക്ടര്‍; കിറ്റ് വിതരണം നിര്‍ത്തിവെക്കാൻ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം

കല്‍പ്പറ്റ: പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങള്‍ക്കിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നല്‍കി.

ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടർ നിർദ്ദേശം നല്‍കി.

യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങളും സമരങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെയാണ് പ്രധാനപ്പെട്ട ഒരു നടപടി കളക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Exit mobile version