Site icon Malayalam News Live

പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം പ്രചാരണായുധമാക്കാൻ മൂന്ന് മുന്നണികളും; സര്‍ക്കാര്‍ അലംഭാവമെന്ന് കോണ്‍ഗ്രസും ബിജെപിയും; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതെന്ന് സിപിഎം

വയനാട്: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിഷയം വയനാട്ടില്‍ പ്രചാരണായുധമാക്കാനൊരുങ്ങി മൂന്ന് മുന്നണികളും.
പുനരധിവാസത്തിനൊപ്പം, ദുരന്ത ബാധിതരോടുള്ള കരുതലിലും സർക്കാർ അലംഭാവം കാണിക്കുന്നു എന്നാണ് കോണ്‍ഗ്രസ് – ബിജെപി ആരോപണം.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ ദുരന്ത ബാധിതർക്ക് വിതരണം ചെയ്തത് എന്നാണ് സിപിഎം ആക്ഷേപം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ചെന്നും സിപിഎം ആക്ഷേപം ഉയർത്തുന്നുണ്ട്.

കോണ്‍ഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു എന്നാണ് ബിജെപി വാദിക്കുന്നത്. പഴകിയ വസ്തുക്കള്‍ കിറ്റുകളില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കാൻ കളക്ടർ ഉത്തരവിട്ടുണ്ട്.

Exit mobile version