Site icon Malayalam News Live

വയനാട്ടിലെ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണ്‍; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍

തിരുവനന്തപുരം: വയനാട്ടിലെ വനമേഖലയിലെ റിസോർട്ടുകളില്‍ രാത്രികാല ഡിജെ പാർട്ടികള്‍ക്ക് നിയന്ത്രണം.

വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച്‌ കലക്ടർക്ക് നിർദേശം നല്‍കി.

വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ യോഗം വിലയിരുത്തി.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി.ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Exit mobile version