Site icon Malayalam News Live

അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് കൂടുതല്‍ ഉറപ്പാക്കാം; വാട്‌സ്‌ആപ്പില്‍ ഇനി ലൈക്കും ഷെയറും മാത്രമല്ല ടാഗ് ചെയ്യാനും കഴിയും; പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്

ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടർച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്.

ഇക്കൂട്ടത്തില്‍ പുതിയതായി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ടാഗിങ്. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായി എളുപ്പം കണക്‌ട് ചെയ്യാൻ ഉപയോക്താവിനെ സഹായിക്കുന്ന വഴിയാണ് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ്. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചർ വാട്‌സ്‌ആപ്പ് കൊണ്ടുവന്നത്.

ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെൻഷൻ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എല്ലാം കാണാൻ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. അവരെ സ്വകാര്യമായി മെൻഷൻ ചെയ്ത് ടാഗ് ചെയ്ത് അവർ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാൻ ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

Exit mobile version