Site icon Malayalam News Live

ചന്ദ്രനിലെ മണ്ണിൽനിന്ന് വെള്ളവുമായി ചൈന ; ഒരു ടൺ മണലിൽ നിന്ന് ലഭിക്കുന്നത് 76 ലിറ്റർ വെള്ളം

ബെയ്‌ജിങ് :ചൈനയുടെ 2020ലെ ചാന്ദ്ര പര്യവേക്ഷണ ത്തിൽ ശേഖരിച്ച മണ്ണിൽനിന്നു വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ.
ചൈനീസ് അക്കാദമി ഓഫ് സയൻസസി ലെ ഗവേഷകരുടെ 3 വർഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമാണു ഫലം കണ്ടതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപ നിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെള്ളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണലിൽനിന്ന് 76 ലിറ്റർ വരെ വെള്ളം ഉൽപാദിപ്പിക്കാനാവും.

Exit mobile version