Site icon Malayalam News Live

എരുമേലിയിൽ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിന് കാരണമാകുന്നെന്ന് പരാതി

എരുമേലി: അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിന് കാരണമാകുന്നെന്ന് പരാതി.

നേർച്ചപ്പാറ കവുങ്ങുംകുഴി റോഡിലെ അറവുശാലയിൽ നിന്നുള്ള മലിനജലം പരിസര മലിനീകരണത്തിനു കാരണമാകുന്നുവെന്നാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.

രക്തം കലർന്ന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതുമൂലം രൂക്ഷഗന്ധവും ഈച്ചശല്യവും തെരുവുനായ്ക്കളുടെ ശല്യവും കൂടുകയാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

 

Exit mobile version