വിയ്യൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവുകാര്‍ ജീവനക്കാരനേയും മറ്റൊരു തടവുകാരനെയും ആക്രമിച്ചു.
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവ് തടവുകാരനായ റെജി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെല്ലിനുള്ളില്‍ കയറാന്‍ തടവുകാരോട് ആവശ്യപ്പെട്ടതിനാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും ചേര്‍ന്നാണ് മര്‍ദിച്ചത്.
സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന നസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനുനേരേ മുദ്രാവാക്യം വിളിച്ചു. അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു.
