Site icon Malayalam News Live

വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി: കാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലാണ് പാമ്പിനെ കണ്ടെത്തിയത്

തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലിആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.

 

ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.

 

ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു.

 

തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

Exit mobile version