Site icon Malayalam News Live

24 ലക്ഷം ടിക്കറ്റുകളില്‍ 22 ലക്ഷവും വിറ്റു തീര്‍ന്നു; 12 കോടിയുടെ വിഷു ബമ്പറിന് വൻ ഡിമാൻഡ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയില്‍ വൻ ഡിമാൻഡ്.

12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രില്‍ രണ്ടിനാണ് വില്പനക്കെത്തിയത്. വിപണിയില്‍ എത്തിയ 24 ലക്ഷം ടിക്കറ്റുകളില്‍ 22,70, 700 ടിക്കറ്റുകള്‍ ഇന്നലെ (ഏപ്രില്‍ -23) വൈകീട്ട് നാലു മണിക്കുള്ളില്‍ വിറ്റു പോയിട്ടുണ്ട്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്.

പതിവുപോലെ വില്പനയില്‍ റെക്കോർഡിട്ടിരിക്കുന്നത് പാലക്കാട് ( 4, 87 ,060 ) ജില്ലയാണ്. തിരുവനന്തപുരം (2,63,350), തൃശൂർ (2, 46,290 ) എന്നീ ജില്ലകള്‍ പിന്നിലായുണ്ട്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്.

കൂടാതെ 5000 ല്‍ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പർ (BR -103) മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.

Exit mobile version