Site icon Malayalam News Live

ഇനി വെറും രണ്ട് നാൾ..! വിഷു ബമ്പര്‍ നറുക്കെടുപ്പ് മറ്റന്നാള്‍; കോടീശ്വരനാകാൻ ഉച്ചയ്‌ക്ക് മുൻപ് വരെ അവസരം

തിരുവനന്തപുരം: 12 കോടി ഒന്നാം സമ്മാനമായി നല്‍കുന്ന വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മറ്റന്നാള്‍ (29.05.2024) ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിപണിയില്‍ ഇറക്കിയിട്ടുള്ള 42 ലക്ഷം ടിക്കറ്റുകളില്‍ ഇനി വില്‍ക്കാനുള്ളത് 92,200 ടിക്കറ്റുകള്‍ മാത്രം. 27.05.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്കാണിത്. ഇന്നും നറുക്കെടുപ്പ് ദിനമായ നാളെ ഉച്ചയ്ക്ക് മുമ്ബുമായി ഇത്രയും ടിക്കറ്റുകള്‍ കൂടി വിറ്റു പോകുമെന്നാണ് സാദ്ധ്യതകള്‍ വ്യക്തമാക്കുന്നത്.

ഒരു കോടി വീതം ആറു പരമ്ബരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്ബരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്.

അഞ്ചു മുതല്‍ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്ബറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പർ നറുക്കെടുപ്പിനോടനുബന്ധിച്ച്‌ നടക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈൻ, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും.

Exit mobile version